പ്രസിദ്ധ സിനിമാനടൻ കൊല്ലം തുളസിക്ക് 22 ലക്ഷം രൂപാ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചു നഷ്ടപ്പെട്ടതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. പലർക്കും ഈ സ്ഥാപനത്തിൻറ്റെ നിക്ഷേപത്തട്ടിപ്പിൽ പണം നഷ്ടമായിട്ടുണ്ട്. കൂടുതലും വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്നവരാണ് വലിയ പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുസ്ഥാപനങ്ങളുടെ ഇരകളാകുന്നത്. പെൻഷൻ പറ്റിയപ്പോൾ ലഭിച്ച തുക മൊത്തം വിശ്വാസ്യതയില്ലാത്ത ബാങ്കുകളിൽ നിക്ഷേപിച്ചു മാരകരോഗങ്ങൾ പിടിപെട്ട് ചികിത്സക്കുപോലുമുള്ള പണം പിൻവലിക്കാൻ കഴിയാത്ത ഹതഭാഗ്യരെക്കുറിച്ചും നാം ദിനംപ്രതി വാർത്തകളിൽക്കൂടി അറിയുന്നു.
ഞാൻ മാത്യൂസ് ജേക്കബ്, വിശ്രമജീവിതം എങ്ങിനെ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് ഉപദേശിക്കുവാൻ പരിശീലനം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ താങ്കളുമായി ടെലിഫോണിൽ സംസാരിക്കുന്നതിനു വാട്സാപ്പിൽ/ഫോണിൽ വിളിച്ചു സമയം നിശ്ചയിക്കുകയോ ഓൺലൈൻ അപ്പോയിൻറ്റ് ഫോം പൂരിപ്പിച്ച് അയക്കുകയോ ചെയ്യുക.